മാതാവിനെ മനസ്സില്‍ വിചാരിച്ച് അനുഗ്രഹം വാങ്ങി ഞാന്‍ എന്റെ ആദ്യ ബ്ലോഗ് ( സ്വന്തമായി എഴുതുന്നത് ) തുടങ്ങുന്നു. ഇത്രേം എഴുതിയിരുന്നത് വെല്ലവരുടെം ആണ്. എക്സ്ട്രാ കടപ്പാട് എന്ന് എഴുതി ചേര്‍ക്കും. ദാട്സ് ഓള്.....അല്ലാതെ നമ്മള് എന്തെഴുതാന്‍.
കഴിഞ്ഞ ദിവസം വെറുതെ ഇരുന്ന് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ (ഒറ്റക്കല്ല) വന്ന വിഷയമാണ്.ഞങ്ങള്‍ ഒരിക്കലും മറക്കാത്ത ഞങ്ങളുടെ പരീക്ഷ എഴുത്ത്. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍, ജഗ്ഗു, രാകേഷ്, പിന്നെ സഞ്ജയ്. കഥാപാത്രങ്ങളെ കുറിച്ച് പിന്നെ പറയാം.
ഞങ്ങള്‍ NIIT ഇല് കമ്പ്യൂട്ടര്‍ പഠിക്കുന്ന കാലം.!!!!!!
വെക്കേഷന് ആയതിനാല്‍ വിട്ടില്‍ നിന്നാലുള്ള ചിലവ് ഓര്‍ത്ത് വീട്ടുകാര്‍ ഫീസും തന്ന് പറഞ്ഞു വിട്ടതാണ്.... അതിന്റെ പേരും പറഞ്ഞ് കറങ്ങി നടന്ന് അവസാനം ഒരു പരീക്ഷ വന്നു.
ഒരു എന്‍ട്രന്‍സ് പരീക്ഷ.!
എല്ലാരും പരീക്ഷക്ക് പേര് കൊടുത്തു.
ഞങ്ങളും കൊടുത്തു..
ഒരു വാക്ദാനം കേട്ടാണ് കൊടുത്തത്....
" ഇത് പഠിച്ചാല്‍ ജോലി ഉറപ്പ്....മാത്രമല്ല പടിച്ചുകൊണ്ടിരിക്കുമ്പോള്‍ അവസാന ആറുമാസം ഒരു കമ്പനിയില്‍ ട്രെയിനിംഗ്...."
പോരെ... ഞങ്ങള്‍ എപ്പോ എക്സാം ഫീ അടചെന്നു ചോദിച്ചാ മതി.
(ഫീസ് അടച്ച് പരീക്ഷ എഴുതാന്‍ ആഗ്രഹം ഉണ്ടായിട്ടല്ല. ആ പേരില്‍ വേറെ കാശ് വീട്ടിന് മുക്കാലോ..?)
അങ്ങനെ പരീക്ഷ ദിവസം വന്നു.ഉച്ചക്ക് രണ്ടുമണിക്ക് പരീക്ഷ.
രാവിലെതന്നെ ഞങ്ങള്‍ വന്നു. ഞങ്ങള്‍ പണി തുടങ്ങി...ഓരോരുത്തര് അമ്പതു രൂപ വച്ച് ഷെയര്‍.
കാശ് വാങ്ങി നേരെ കേരളാ ബീവറേജ് ഷോപ്പിലെ നീണ്ട ക്യൂ ലക്ഷ്യം ആക്കി നടന്നു. അറ്റത്ത് പോയി നിന്നു ക്ഷമയോടെ....
ഇത് ആയത് കൊണ്ടാ വേറെ എന്തേലും ആയിരുന്നേല്‍ ക്ഷമ കിട്ടോ....................?
അങ്ങനെ നിന്ന് അവസാനം നാല് ബിയര്‍ വാങ്ങി..... അതുംകൊണ്ട് ഞങ്ങള്‍ സ്ഥിരം പോകാറുള്ള ഗ്രൌണ്ടിന്റെ പുറകില്‍ പോയി. അപ്പോള്‍ ദേ വരുന്നു ഒരു ജീപ്പ്, കരഞ്ഞു ബഹളമുണ്ടാക്കികൊണ്ട് ..
പോലീസ്!!!
പിന്നെ അവിടെ നിന്നില്ല..ചോദിച്ചാല്‍ അവര്‍ക്ക് കൊടുക്കാനുള്ള മടി ഉണ്ടായിട്ടല്ല.. പിന്നെ അവര്‍ തരുന്നത് വാങ്ങാനുള്ള ആരോഗ്യം ഇല്ല....
എവിടെ ഇരുന്ന് കഴിക്കും എന്ന് ചിന്തിച്ചു അലഞ്ഞു നടന്നപോള് രാകേഷ് ഒരു വഴി പറഞ്ഞു.
കഫെ.....ഇന്റര്‍നെറ്റ് കഫെ....
അങ്ങനെ കഫേയില്‍ കേറാന്‍ പോയി.അപ്പോള്‍ പുതിയ പ്രശ്നം. ഇതെങ്ങനെ കുടിക്കും? ആരെങ്കിലും കണ്ടാലോ?
പണി ആകും.
അത് ആലോചിച്ചു ഇരിക്കുമ്പോള്‍ ജഗ്ഗുവിന് ഒരു ഐഡിയ.
"സ്ട്രോ ഇട്ടു കുടിക്കാം.............."
അതാകുമ്പോള്‍ കുപ്പി ബാഗില്‍ വച്ചാല്‍ മതി.... ഹോ അവനെ സമ്മതിക്കണം.....
എല്ലാവരും ആ അഭിപ്രായം പാസ്സാക്കി.
ബട്ട്!! ഒരു ഡൌട്ട് ... സ്ട്രോ ചെരുതല്ലേ.എങ്ങനെ താഴെ വയ്ക്കുന്ന ബാഗില്‍നിന്നും കുടിക്കും?
പിന്നേം ടെന്‍ഷന്‍.... ജഗ്ഗു വിളിച്ചു പറഞ്ഞു.
" ലെവല്‍ ഓസ്."
കല്പനിക്കാര്‍ ഉപയോഗിക്കുന്ന സാദനം...
ഹംബ്ബട ഭയങ്കരാ..... നീ ഇവിടെ എങ്ങും ജനിക്കണ്ടാവനല്ലാ.... ഹോ പിന്നേം സമ്മതിക്കണം..
അങ്ങനെ അത് വാങ്ങി. ഇനി കുപ്പി തുറക്കണം....അതിനു സഞ്ജയ് ഉണ്ടല്ലോ..
ഒരണ്ണം എടുത്ത് തുറന്നു.
പെട്ടന്ന് അപകടം മണത്തു. അതെ. നല്ല മണം , ബിയറിന്റെ.. നിന്നാല്‍ പന്തികേടാണ് . ഞങ്ങള്‍ മുങ്ങി.
"എവിടെ പോകും.?"
പരസ്പരം ചോദിച്ചു..ഒരു പിടിം ഇല്ല സമയം ഒന്നേമുക്കാല്‍...
ഇപ്പൊ ഒരു തീരുമാനമായി...പരീക്ഷ എഴുതാന്‍ പോണം.
ഹാളില്‍ കയറി. ദൈവത്തിന്റെയോ ചെകുത്താന്റെയോ തീരുമാനം കൊണ്ട് ബാഗ് എന്റെ കയ്യില്‍ വന്നു.
ഇനി അത് നോക്കണം. മറയാണോ ചരിയാണോ പാടില്ല.
പരീക്ഷ തുടങ്ങി.
ചോദ്യപേപ്പര്‍ കയ്യില്‍ കിട്ടി. വായിച്ചു നോക്കാന്‍ ഒരു ശ്രമം നടത്തി. എവട... ഒരു ചുക്കും ചുണ്ണാമ്പും മനസിലായില്ല..ഇതൊക്കെ അറിയാമെങ്കില്‍ ഞാന്‍ എന്‍ട്രന്‍സ് എഴുതാന്‍ വരുമോ എന്നുള്ള സ്വാഭാവിക സംശയത്തോടെ ഞാന്‍ എല്ലാരേം നോക്കി. പിന്നെ വെറുതെ ഇരിക്കുമ്പോള്‍ ഓരോ വിളികള്‍...
"അളിയാ.. ഡാ..."
ടീച്ചര്മാര് ശ്രദ്ധിച്ചു. ചത്താലും കോപ്പി അടിക്കാന്‍ സമ്മതിക്കില്ലാനു രാവിലെ ഉഗ്രശപഥം എടുത്തിട്ടു വന്നിട്ടുള്ള ടീച്ചര്മാര് ആണെന്ന് തോന്നുന്നു..എല്ലാവരെയും സൂക്ഷിച്ചു നോക്കി..
ഞാന്‍ ചുമ്മാ പേനയിലെ മഷിയുടെ അളവ് നോക്കികൊണ്ടിരുന്നു..
ബട്ട് പിന്നേം!!!
" ഡാ...."
രാകേഷ് വിളിക്കുന്നു...
" എന്താടാ...?"
" അളിയാ.. ബാഗില്‍ കുപ്പി ഉണ്ട്..മറിയാതെ നോക്കണം.."
അപ്പൊ അതുശരി ഉത്തരത്തിന് വേണ്ടി അല്ല വിളിച്ചത്.. അല്ലേലും എന്നെ വിളിച്ചട്ടു കാര്യമില്ലാനു അവനറിയാം.
"ങാ ശരി.."
അതും ശ്രദ്ധിച്ചു ഞാന്‍ ഇരിക്കുമ്പോള്‍ അടുത്ത ആള് വിളിക്കുന്നു... അവനും പറഞ്ഞു
" ബാഗ് ചരിയരുത് സൂക്ഷിക്കണം.."
മൂന്നാമത്തവന് എന്താ ഒന്നും പറയാനില്ലേ എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ട് അവനെ നോക്കി..
പൂര്‍ത്തിയായി........... അവനും പറഞ്ഞു.
" സൂക്ഷിക്കണം.."
ശരിയാണ് ഞാന്‍ സൂക്ഷിക്കണം. കാരണം എന്തേലും കുപ്പിക്ക് പറ്റിയാല്‍ എന്റെ കാര്യം തീര്‍ന്നു ...
പരീക്ഷാസമയം തീര്‍ന്നു . ടീച്ചര്മാര് ആന്‍സര്‍ പേപ്പര്‍ വാങ്ങി. പെട്ടന്ന് മൂന്നുപേരും വന്ന് ചെവിയില്‍ പറഞ്ഞു.
"നോക്കി എടുക്കണം.ഓക്കേ..?"
എന്തൊരു ശ്രദ്ധ...ഹോ... വേറെ ഒന്നിലും ഇതുപോലെ കാണാന്‍ സാധിക്കില്ല.. എല്ലാരും പുറത്തിറങ്ങി...ഞാന്‍ ബാഗും എടുത്ത് പുറത്തിറങ്ങാന്‍ പോകുമ്പോള്‍ പുറകീന് ഒരു വിളി...
ഞാന്‍ നോക്കി. സുമിത് സര്.!
സാര്‍ ഞങ്ങളെ നോക്കിയിട്ട് വിളിച്ചു പറഞ്ഞു..............
" സൂക്ഷിച്ച് കൊണ്ടുപോണം .... മറിയരുത്...............