Thursday, August 25, 2011

സ്വപ്നസന്ദേശം

" വണ്ടി ഒതുക്കി വച്ചേക്കു..... " വിവേക്‌ ബൈക്കിന്റെ താക്കോല്‍ രാകേഷിനെ ഏല്‍പിച്ചു.
" നീ വാ.... നമുക്ക് കയറാം. അവന്‍ ബൈക്ക് വച്ചിട്ട് വരും."

ഞങ്ങള്‍ രണ്ടുപേരും കെ ആര്‍ രെസ്റ്റോറന്റിലേക്ക് കയറി. പുറത്ത് മഴ അതിന്റെ എല്ലാ ക്രൂരഭാവത്തോടും കൂടി തകൃതിആയി പെയ്യുന്നു. മഴയെ വെല്ലുവിളിച്ചുകൊണ്ട് കാറ്റ് ആഞ്ഞുവീശുന്നു. രണ്ടു കൂട്ടരും കൂടി മത്സരിച്ചു വഴിയരികിലെ കടക്കാരെയും കാല്‍നട യാത്രക്കാരെയും കഷ്ടപെടുത്തുന്നു. വഴിയരികിലെ ആളുകള്‍ക്ക് ഒരു കുളി ഫ്രീ ആയി ഓഫര്‍ ചെയ്തുകൊണ്ട് പ്രൈവറ്റ് ബസ്‌ പാഞ്ഞു വരുന്നു. കെ ആറിലേക്ക് കടന്ന് വിവേകിന്റെ കൂടെ ഒരു സീറ്റിലേക്ക് ചെന്നു.

" അനീഷ്‌ വന്നിട്ടുണ്ട്. വിളിച്ചിരുന്നു." കയ്യിലിരുന്ന ഹെല്‍മെറ്റ്‌ ഒരു സ്റ്റാന്‍ഡില്‍ വച്ചു.

" എന്തിനാടാ കാണണം എന്ന് പറഞ്ഞേ.....? " കൂടികാഴ്ചയുടെ കാരണം അറിയാന്‍ ചോദിച്ചു.

" നീ വാ.... പറയാം..." അനീഷിന്റെ അടുത്തായി വിവേക്‌ സ്ഥാനം ഉറപ്പിച്ചു.

ഞാന്‍ ഒപ്പോസിറ്റ്‌ സൈഡില്‍ ഇരുന്നു. എല്ലാവരുടെയും മുഖത്ത് ഒരു ദേഷ്യം പോലെ. കോട്ടില്‍ വീണ വെള്ളം കൊട്ടി കളഞ്ഞ് രാകേഷ്‌ വന്നു.

" നീ കാണിച്ചത് എന്തായാലും ശരിയായില്ല." വിവേക്‌ തുടക്കമിട്ടു.

" എന്താ....? " ഒരു പിടിയും കിട്ടിയില്ല.

" ഇങ്ങനെ നീ കാണിക്കുമെന്ന് വിചാരിച്ചില്ല.... " അനീഷും പറഞ്ഞുതുടങ്ങി.

ഇനി രാകേഷിന്റെ വക എന്താണെന്ന് അറിയാന്‍ അവനെ നോക്കി.

" അളിയാ ഇത്രേം കാണിച്ചത് ഓവര്‍ ആയില്ലെടാ...? "

പൂര്‍ത്തിയായി!! കാര്യം എന്താണെന്ന് മാത്രം മനസിലാകുന്നില്ല.

" നീ എങ്കിലും ഒന്ന് പറ വിവേകേ.... " കാര്യം അറിയാതെ ഉള്ള ശാസന സഹിക്കാന്‍ കുറച്ചു കഷ്ടമാ.

" നീ എന്താ അനീഷിനെ പറ്റി ബ്ലോഗില്‍ എഴുതിയെ? " വെയിറ്റര്‍ കൊണ്ടുവന്നുവച്ച ഗ്ലാസ്‌ മേശയുടെ അറ്റത്തേക്ക് മാറ്റിവച്ച് വിവേക്‌ തുടര്‍ന്നു..

" നിനക്കറിയുമോ അവന്‍ ചെറുപ്പത്തിലെ മുതല്‍ F1ഉം Moto GPയും കാണുന്നവന്‍ ആണ്.അങ്ങനെ ഉള്ള ഇവന്‍ അവയെ വെറും കാറോട്ടമാണെന്ന് പറഞ്ഞെന്നു പറയാന്‍ നിനക്കെങ്ങനെ തോന്നി?"

വിവേക്‌ ദേഷ്യത്തില്‍ വിറക്കുന്നു..

ഞാന്‍ എത്ര ആലോചിച്ചിട്ടും അങ്ങനെ ഒരു ബ്ലോഗും മനസ്സില്‍ വരുന്നില്ല. ഇന്നുവരെ അവനെ കുറിച്ച് ഒന്നും ഞാന്‍ എഴുതിയിട്ടില്ല. ഉടക്കാന്‍ വരുന്നവനെ സ്നേഹം കൊണ്ടും ബഹുമാനപൂര്‍ണമായ പെരുമാറ്റം കൊണ്ടും സുഹൃത്താക്കുന്ന വിവേകിന്റെ ഈ മാറ്റം വല്ലാതെ തളര്‍ത്തി.

" അമ്മച്ചിയാണേ ഞാന്‍ എഴുതിയിട്ടില്ലടാ..... "

അനീഷും രാകേഷും ഒരു ഭാവവ്യത്യാസവും ഇല്ലാതെ ഇരിക്കുന്നു.ഒരു ശൂന്യത എന്നില്‍ വന്നു നിറയുന്നതായി തോന്നി. എല്ലാവരും ഉണ്ടായിരിക്കുമ്പോള്‍ പെട്ടന്ന് ഒറ്റപെടുക, ആ ഒരു അവസ്ഥ എനിക്ക് അനുഭവപ്പെട്ടു.

" ഞാന്‍ പോകുന്നു....." പതുക്കെ ഞാന്‍ പോകാന്‍ ഒരുങ്ങി.

" നീ എവിടെ പോകുന്നു....? ഇവനോട് മാപ്പ് പറഞ്ഞിട്ട് പോയാ മതി...." വിവേക്‌ ചാടി എഴുന്നേറ്റു.

!!!!!

പെട്ടെന്ന് ഒരു ശബ്ദം കേട്ട് ഞാന്‍ എഴുന്നേറ്റു. വാച്ചില്‍ നോക്കി. സമയം നാല് മണി.

" ദൈവമേ എന്ത് സ്വപ്നമാ ഞാന്‍ ഈ കണ്ടേ...... അതും ഈ വെളുപ്പാന്‍ കാലത്ത്. കര്‍ത്താവെ നിനക്കിത് വല്ല ഉച്ചക്കും കാണിക്കാന്‍ പാടില്ലേര്‍ന്നോ..... "

മൊബൈലിലെ കര്‍ത്താവിന്റെ ഫോട്ടോ നോക്കി. ചുണ്ടില്‍ ഒരു ചിരി മാത്രം. എന്തോ ഒളിപ്പിച്ചിരിക്കുന്ന കള്ളച്ചിരി.......

**********************

പെട്ടന്ന് ഉണര്‍ന്നത് കൊണ്ട് മുടങ്ങി പോയ മാപ്പ് പറച്ചില്‍ ഞാന്‍ ഇവിടെ പൂര്‍ത്തിയാക്കുന്നു. ഇവിടെ ഞാന്‍ എഴുതുന്നത്‌ ചുമ്മാ ഭാവന മാത്രമാണ് അതായത് ഉണ്ടാക്കിപറച്ചില്‍. കഥയും കഥാ സന്ദര്‍ഭങ്ങളും എല്ലാം ഒരു നേരം പോക്ക് മാത്രം. ഇതൊക്കെ എഴുതുന്നത്‌ കൊണ്ട് ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പ്.... കാലുപിടിച്ച് മാപ്പ്... കാരണം ആ ശൂന്യത എനിക്ക് വേണ്ട........

5 comments:

  1. വെളുപ്പിന് കാണുന്ന സ്വപ്‌നങ്ങള്‍ ഫലിക്കുമെന്ന് കാര്‍ന്നോന്മാര്‍ പറഞ്ഞു പേടിപ്പിച്ചിട്ടുള്ളത് കൊണ്ടും അത് ആരോടെങ്കിലും പറഞ്ഞാല്‍ നടക്കില്ല എന്നുള്ള പരിഹാരം നിര്‍ദേശിച്ചിട്ടുള്ളത് കൊണ്ടും ഇത് ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു..... ദൈവമേ ഇത് നടക്കല്ലേ.........

    ReplyDelete
  2. പോടേയ്......ദാഹനകേട്‌ കാരണം എന്തോ കണ്ടു എന്നും വെച്ച്.......ഛെ....മോശം.....അവന്‍റെ ഒരു മാപ്......ഹ്മ്മ്മ്മ്മ്മം......ഛെ.....

    ReplyDelete
  3. കൊച്ചു ബീബി ,,കാലു പിടിച്ചു മാപണ്ട ,പകരം കുന്നംകുളം ഇല്ലാത്ത മാപ്പുണ്ടോ എന്ന് നോക്ക്‌ ,,..സ്വപനംമല്ലേ ..സാരമില്ല ,,

    ReplyDelete